മംഗലപുരം: സംസ്ഥാനത്ത് 100 ദിന പരിപാടിയോടനുബന്ധിച്ചു തദ്ദേശ സ്വയം ഭരണ വകുപ്പുകൾക്ക് ശുചിത്വ പദവി നൽകുന്ന പ്രഖ്യാപനത്തിൽ തിരുവനന്തപുരം ജില്ലയിൽ മംഗലപുരം ഗ്രാമ പഞ്ചായത്തും ശുചിത്വ പദവി നേടി ജില്ലയിൽ 46 പഞ്ചായത്തുകളിൽ ഏറ്റവും കൂടിയ മാർക്ക്‌ നേടിയ പഞ്ചായത്തും മംഗലപുരം. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയുടെ ജില്ലാ ജെ.പി.സി - ഡോ: ഷാജിയിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വേങ്ങോട് മധു പദവി പുരസ്‌കാരം ഏറ്റു വാങ്ങി. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുഷാഫിരം , ആരോഗ്യ ചെയർമാൻ വേണു ഗോപാലൻ നായർ, ക്ഷേമ കാര്യ ചെയർപേഴ്സൺ എസ്.ജയ, അംഗങ്ങളായ കെ.ഗോപിനാഥൻ, എം.ഷാനവാസ്, വി.അജി കുമാർ, സിന്ധു.സി.പി, എസ്.ആർ.കവിത, ലളിതാംബിക, എം.എസ്.ഉദയകുമാരി, എൽ.മുംതാസ്, ദീപ, സെക്രട്ടറി ജി.എൻ.ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി എസ്.സുഹാസ് ലാൽ, എന്നിവർ പങ്കെടുത്തു. ശുചിത്വ പദവി നേടിയ പഞ്ചായത്തുകൾ സമർപ്പിക്കുന്ന ആക്ഷൻ പ്ലാനിൽ പൂർണ സഹകരണവും കരുതലും ഉണ്ടാകുമെന്നു ഡോ: ഷാജി പറഞ്ഞു.</p>
ജില്ലയിൽ ഒന്നാമതോടെ ശുചിത്വ പദവി മംഗലപുരത്തിന്





0 Comments