/uploads/news/212-IMG_20190113_173235.jpg
Local

ജീവിതശൈലി രോഗങ്ങൾക്കെതിരെ ബോധവൽക്കരണ ക്ലാസ്സ്‌


പെരുമാതുറ: പുതുക്കുറിച്ചി ഒൗർ ലേഡി ഓഫ് മേഴ്സി സ്കൂളിലെ ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസും ആയുർവേദ ക്വിസ് മത്സരവും നടത്തി. ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷർമദ് ഖാൻ ക്ലാസ് നയിച്ചു. ജീവിതശൈലി രോഗങ്ങൾ അകറ്റി ആരോഗ്യത്തോടെ ജീവിക്കുവാൻ ദിനചര്യയിലും ജീവിത ശൈലിയിലും എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന് വിശദീകരിച്ചു. 307 വിദ്യാർത്ഥികൾ പങ്കെടുത്ത ക്വിസ് കോമ്പറ്റീഷനിൽ നിഷ രാജു, തംബുരു എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികളായവർ ജനുവരി അവസാനവാരം തിരുവനന്തപുരത്ത് ഇൻറർനാഷണൽ ആയുഷ് കോൻക്ലേവിനോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി. പ്രിൻസിപ്പൽ റോസി, ഫാർമസിസ്റ്റ് അഹല്യ എന്നിവർ നേതൃത്വം നൽകി. അദ്ധ്യാപിക ജാസ്മിനെ ആയുഷ് ക്ലബിന്റെ കോർഡിനേറ്റർ ആയി തെരഞ്ഞെടുത്തു. ലോകത്താദ്യമായി നടക്കുന്ന ഇൻറർനാഷണൽ ആയുഷ് കോൻക്ലേവ്, തിരുവനന്തപുരത്ത് കനകക്കുന്നിൽ ഫെബ്രുവരി 15 മുതൽ 18 വരെയാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ജീവിതശൈലി രോഗങ്ങൾക്കെതിരെ ബോധവൽക്കരണ ക്ലാസ്സ്‌

0 Comments

Leave a comment