തിരുവനന്തപുരം: സംസ്ഥാന മദ്യവർജ്ജന സമിതിയുടെ ജെ.മുഹമ്മദ് റാഫി സ്മാരക അധ്യാപക അവാർഡ് ഹരീഷ്.ആർ.നമ്പൂതിരിപ്പാടിന്. നാളെ (23/04 - ശനിയാഴ്ച) വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ഗാന്ധിഭവനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് മുൻ എം.പി പന്ന്യൻ രവീന്ദ്രനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങും.
എറണാകുളം ജില്ലയിൽ, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ രാമമംഗലം ഹൈസ്കൂൾ അധ്യാപകനാണ് ഹരീഷ്.ആർ.നമ്പൂതിരിപ്പാട്. അധ്യാപകനും ബാലസാഹിത്യകാരനുമായ ഹരീഷ് ബാലസാഹിത്യ, പുരാണ വൈജ്ഞാനിക മേഖലകളിൽ 46 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. കൂടാതെ രണ്ട് വർഷക്കാലമായി
ഗുണപാഠ കഥകൾ രചിച്ച്, ശബ്ദം നൽകി
വാട്സാപ്പ് വഴി കുട്ടികളിൽ എത്തിക്കുകയും ചെയ്യുന്നുണ്ട്.
മദ്യവർജ്ജനം, ലഹരി വിരുദ്ധ പ്രവർത്തനം എന്നിവയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ അംഗീകൃത സംഘടനയായ
സംസ്ഥാന മദ്യവർജ്ജന സമിതി അധ്യാപകർ ഉൾപ്പെടെ വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകൾക്ക് പുരസ്കാരം നൽകാറുണ്ട്. കൂത്താട്ടുകുളം കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ രാമൻ നമ്പൂതിരിപ്പാടിന്റെയും നളിനി അന്തർജ്ജനത്തിന്റെയും മകനാണ് ഹരീഷ്.ആർ.നമ്പൂതിരിപ്പാട്.
അധ്യാപകനും ബാലസാഹിത്യകാരനുമായ ഹരീഷ് ബാലസാഹിത്യ, പുരാണ വൈജ്ഞാനിക മേഖലകളിൽ 46 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.





0 Comments