/uploads/news/news_ഡിജിറ്റൽ_യുഗത്തിൽ_സ്ത്രീകളും_കുട്ടികളും:..._1664617347_3504.jpg
Local

ഡിജിറ്റൽ യുഗത്തിൽ സ്ത്രീകളും കുട്ടികളും: കഴക്കൂട്ടത്ത് ജനമൈത്രി പോലീസിന്റെ ബോധവൽക്കരണ സെമിനാർ


കഴക്കൂട്ടം: ഡിജിറ്റൽ യുഗത്തിൽ സ്ത്രീകളും കുട്ടികളും എന്ന വിഷയത്തിൽ തിരുവനന്തപുരം സിറ്റി ജനമൈത്രി പോലീസ് കഴക്കൂട്ടത്ത് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി - സി.എസ്.ഹരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.എച്ച്.ഒ ജെ.എസ് പ്രവീൺ അധ്യക്ഷനായി. 

നാർക്കോട്ടിക് സെൽ എ.സി.പി ഷീൻ തറയിൽ മുഖ്യപ്രഭാഷണം നടത്തി. ജനമൈത്രി ബീറ്റ് ഓഫീസർ എസ്.സജി സ്വാഗതവും നിർഭയ സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീല മേനോൻ ബോധവൽക്കരണ ക്ലാസ്സും നയിച്ചു. കൗൺസിലർ എൽ.എസ് കവിത, ഫ്രാക്ക് ജനറൽ സെക്രട്ടറി ആർ.ശ്രീകുമാർ, പ്രസിഡൻറ് ആർ.രഘുനാഥൻ നായർ, എ.പി.എസ് നായർ, ഷിബു, ബി.ലാൽ എന്നിവർ സംസാരിച്ചു.

ഡിജിറ്റൽ യുഗത്തിൽ സ്ത്രീകളും കുട്ടികളും: കഴക്കൂട്ടത്ത് ജനമൈത്രി പോലീസിന്റെ ബോധവൽക്കരണ സെമിനാർ

0 Comments

Leave a comment