കഴക്കൂട്ടം, തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികള്‍ക്ക് ഫ്യൂഷന്‍ മ്യൂസിക് അവതരിപ്പിക്കുന്നതിനും പ്രകൃതിയെക്കണ്ട് ചിത്രരചന നടത്തുന്നതിനുമായി സിംഫോണിയ, ആര്‍ട്ടീരിയ എന്നീ രണ്ട് വേദികള്‍ക്ക് നാളെ (ഞായര്‍) ഡിഫറന്റ് ആര്‍ട് സെന്ററില്‍ തിരിതെളിയും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ് സഹകരണ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സംഗീത വേദിയായ സിംഫോണിയയും ചിത്രകാരനും ശില്‍പ്പിയുമായ എന്‍.എന്‍ റിംസന്‍ ആര്‍ട്ടീരിയ വേദിയും ഭിന്നശേഷി മേഖലയ്ക്കായി സമര്‍പ്പിക്കും.
തുടര്‍ന്ന് ചലച്ചിത്ര താരം ജയരാജ് വാര്യര്‍, സംഗീത സംവിധായകന്‍ അനൂപ് കോവളം എന്നിവര്‍ പ്രത്യേക പരിപാടി അവതരിപ്പിക്കും. ചടങ്ങില്‍ ബോര്‍ഗ്രോസ് വാര്‍ണര്‍ യു.കെ ലിമിറ്റഡ് ചെയര്‍മാന്‍ നസീര്‍ വെളിയില്‍, പ്രാര്‍ത്ഥന ഫൗണ്ടേഷന്‍ ചീഫ് വോളന്റിയര്‍ കുര്യന്‍ ജോര്‍ജ്, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ പങ്കെടുക്കും.
ഭിന്നശേഷി തൊഴില്‍ ശാക്തീകരണത്തിന്റെ ഭാഗമായി ഒരുക്കുന്ന യുണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്റര്‍ എന്ന പുതിയ പദ്ധതിയിലാണ് ഈ വേദികള്‍ നിര്‍മിച്ചിരിക്കുന്നത്. ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കുട്ടികള്‍ക്ക് ഉപകരണസംഗീത, ചിത്രകല മേഖലയിലെ തങ്ങളുടെ പാടവം തത്സമയം പ്രദര്‍ശിപ്പിക്കുവാനാണ് ഈ വേദികള്‍ സജ്ജീകരിച്ചിരിക്കുന്നത്. വേദികളില്‍ പകല്‍ മുഴുവന്‍ സംഗീതവും ചിത്രരചനയും നടക്കും. കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ സെന്ററില്‍ത്തന്നെ പ്രദര്‍ശിപ്പിക്കുവാനും വില്‍ക്കുവാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിഹാല്‍സ്, പ്രാര്‍ത്ഥന ഫൗണ്ടേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് വേദികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. യൂണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്റര്‍ പദ്ധതി നവംബറില്‍ നാടിന് സമര്‍പ്പിക്കും.
ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കുട്ടികള്‍ക്ക് ഉപകരണസംഗീത, ചിത്രകല മേഖലയിലെ തങ്ങളുടെ പാടവം തത്സമയം പ്രദര്‍ശിപ്പിക്കുവാനാണ് ഈ വേദികള്‍ സജ്ജീകരിച്ചിരിക്കുന്നത്. വേദികളില്‍ പകല്‍ മുഴുവന്‍ സംഗീതവും ചിത്രരചനയും നടക്കും.





0 Comments