കഴക്കൂട്ടം: കഴക്കൂട്ടം പൊലീസ് സ്റ്റേഷനു സമീപം ഡ്രൈവിംഗ് പരിശീലനത്തിനിടെ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാറിലിരുന്ന സ്ത്രീകൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്ത് മണിയ്ക്കാണ് സംഭവം. ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ച കാറിൽ ഡ്രൈവിംഗ് പരിശീലനം നടക്കുമ്പോൾ കാറിന്റെ</p> <div>മുൻഭാഗത്താണ് തീയും പുകയും കണ്ടത്. ഉടനെ സമീപത്തുള്ളവർ ഓടിക്കൂടി തീ അണയ്ക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഡ്രൈവിംഗ് സ്കൂൾ പരിശീലകയും വിദ്യാർഥിനിയുമാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. റേഡിയേറ്ററിൽ വെള്ളമില്ലാത്തതോ, ഷോർട്ട് സർക്ക്യൂട്ടോ ആവാം തീ പിടിത്തത്തിന് കാരണം.
ഡ്രൈവിംഗ് പരിശീലനത്തിനിടെ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാറിലിരുന്ന സ്ത്രീകൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു





0 Comments