പെരുമാതുറ: ഭിന്നശേഷി കുട്ടികളുടെ പരിചരണത്തിനായി പെരുമാതുറയിൽ പ്രവർത്തിച്ചു വരുന്ന തണൽ ചൈൽഡ് ഡെവലപ്മെന്റ് സെന്റർ (സി.ഡി.സി) വിവിധങ്ങളായ പരിപാടികളോടെ ലോക പരിസ്ഥിതി ദിനം ആചരിച്ചു.
'ഒരേ ഒരു ഭൂമി' എന്ന ആശയം മുൻനിർത്തി കുട്ടികളും രക്ഷകർത്താക്കളും പരിസ്ഥിതി ദിന സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളും പ്ലക്കാർഡുകളുമേന്തി മാടൻവിള, തണൽ സി.ഡി.സി മുതൽ പെരുമാതുറ തണൽ വീട് വരെ പരിസ്ഥിതി റാലി നടത്തി.
തുടർന്ന് കുട്ടികൾ തണൽ വീട്ടിൽ വൃക്ഷത്തൈകളും ഔഷധ സസ്യങ്ങളും വെച്ച് പിടിപ്പിച്ചു. തണൽ വീട്ടിലെ അന്തേവാസികളും പങ്കുചേർന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പെയിന്റിംഗ്, പോസ്റ്റർ രചന എന്നിവയും സംഘടിപ്പിച്ചു. പെരുമാതുറ തണൽ ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ സ്പെഷ്യൽ എഡ്യൂക്കേറ്റർ നബീല സായിദ, തണൽ പെരുമാതുറ ഭാരവാഹികളായ സാബു കമറുദ്ധീൻ, നസീർ സിറാജുദ്ധീൻ എന്നിവർ നേതൃത്വം നൽകി.
ഒരേ ഒരു ഭൂമി' എന്ന ആശയം മുൻനിർത്തി കുട്ടികളും രക്ഷകർത്താക്കളും പരിസ്ഥിതി ദിന സന്ദേശങ്ങളടങ്ങിയ പോസ്റ്ററുകളും പ്ലക്കാർഡുകളുമേന്തി പെരുമാതുറ തണൽ വീട് വരെ പരിസ്ഥിതി റാലി നടത്തി





0 Comments