കഴക്കൂട്ടം: കണ്ണൂർ, തലശ്ശേരിയിൽ സി.പി.ഐ.എം പ്രവർത്തകനും മത്സ്യതൊഴിലാളിയുമായ ഹരിദാസിനെ ആർഎസ്.എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു കഴക്കൂട്ടം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. തുടർന്നു കഴക്കൂട്ടം ജംങ്ഷനിൽ നടന്ന യോഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.ശ്രീകുമാർ ഉത്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം എസ്.പ്രശാന്ത് അഭിവാദ്യം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബി.ധർമപാലൻ സ്വാഗതവും ശശിധര ബാബു നന്ദിയും പറഞ്ഞു. സുചിത്ര അദ്ധ്യക്ഷയായി.
തലശ്ശേരിയിൽ സി.പി.ഐ.എം പ്രവർത്തകൻ ഹരിദാസിൻ്റെ കൊലപാതകത്തിൽ കഴക്കൂട്ടത്ത് പ്രതിഷേധം





0 Comments