ആറ്റിങ്ങൽ: വിസ്ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന തസ്വ് ഫിയ ആദർശ സമ്മേളനം ഇന്ന് (ബുധൻ) വൈകിട്ട് 5 മണി മുതൽ കല്ലമ്പലത്ത് നടക്കും. സമ്മേളനത്തിൽ മുജാഹിദ് ബാലുശ്ശേരി, അർഷദ് അൽഹികമി, സഈദ് ബാഖവി എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിഹാദ് കല്ലമ്പലം, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം ജിനേഷ് ജെ കിളിമാനൂർ, എൻ.എസ്.യു.ഐ നാഷണൽ കോർഡിനേറ്റർ നബീൽ കല്ലമ്പലം, യൂത്ത് ലീഗ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻ്റ് ഷാൻ പേരൂർ
തുടങ്ങിയ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.
'യുവത്വം നിർവചിക്കപ്പെടുന്നു' എന്ന പ്രമേയത്തിൽ ഫെബ്രുവരിയിൽ മലപ്പുറത്ത് നടത്തുന്ന കേരള യൂത്ത് കോൺഫറൻസിൻ്റെ ഭാഗമായാണ് ആദർശ സമ്മേളനം സംഘടിപ്പിക്കുന്നത്.
'യുവത്വം നിർവചിക്കപ്പെടുന്നു' എന്ന പ്രമേയത്തിൽ ഫെബ്രുവരിയിൽ മലപ്പുറത്ത് നടത്തുന്ന കേരള യൂത്ത് കോൺഫറൻസിൻ്റെ ഭാഗമായാണ് ആദർശ സമ്മേളനം സംഘടിപ്പിക്കുന്നത്





0 Comments