/uploads/news/news_തിരുവനന്തപുരം_ആര്യനാട്_പൊലീസ്_സ്റ്റേഷനിൽ..._1653724985_4940.jpg
Local

തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനിൽ,ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു


തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. പാലോട് പച്ച സ്വദേശി ഷൈജു (47)വാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഷൈജു.ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.

ഒപ്പം താമസിച്ചിരുന്ന യുവതിയെ കാണാനില്ല എന്ന് പരാതി നൽകാനാണ് ഷൈജു പൊലീസ് സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിൽ എത്തിയ ഷൈജു പാറാവിലുള്ള വനിതാ പൊലീസിനോട് ആദ്യം ദേഷ്യപ്പെട്ടു. തുടർന്ന് ഭാര്യയെ കാണാനില്ലെന്നും പുത്തൂരിൽ നിന്നാണ് വരുന്നതെന്നും എസ്ഐയെ അറിയിച്ചു.
യുവതിയുടെ പേരും മേൽവിലാസവും കാണിച്ച് പരാതി നൽകാൻ എസ്ഐ ആവശ്യപ്പെട്ടതോടെ ഷൈജു സ്റ്റേഷന് പുറത്തേക്ക് പോയി.

തുടർന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം തിരികേ സ്റ്റേഷനിലേക്ക് കയറി. എസ് ഐ എൽ.ഷീന സ്റ്റേഷന്റെ മുന്നിലേക്ക് എത്തിയ ഉടനെ ലൈറ്റർ കത്തിച്ച് ദേഹത്ത് തീകൊളുത്തുകയായിരുന്നു.
ഉടൻ തന്നെ എസ്ഐയും മറ്റ് പൊലീസുകാരും ചേർന്ന് ദേഹത്ത് വെള്ളമൊഴിച്ച് തീയണച്ച് ഷൈജുവിനെ ആശുപത്രിയിൽ എത്തിച്ചു. ഷൈജു മദ്യലഹരിയിൽ ആയിരുന്നെന്ന് പൊലീസ് പറയുന്നു.
പാലോട് പച്ച സ്വദേശിയായ ഷൈജു കൊട്ടാരക്കര പുത്തൂരിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ്.

 ഇയാൾ ഒപ്പം കഴിഞ്ഞിരുന്ന ആര്യനാട് കോട്ടയ്ക്കകം സ്വദേശിനിയെ കാണാനില്ല എന്നാണ് പരാതി നൽകിയത്. സമാന പരാതി കൊല്ലം പുത്തൂർ സ്റ്റേഷനിലും ഇയാൾ നൽകിയിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ യുവതിയുടെ ഇഷ്ടപ്രകാരം സഹോദരനൊപ്പം പോകാൻ അനുവദിച്ചിരുന്നു. അന്ന് പുത്തൂർ സ്റ്റേഷനിലും ആത്മഹത്യാ ഭീഷണി മുഴക്കിയ ഷൈജുവിനെ അനുനയിപ്പിച്ച് വിടുകയായിരുന്നു. അതിന് പിന്നാലെയാണ് ആര്യനാട് സ്റ്റേഷനിൽ പരാതി നൽകുന്നതും ആത്മഹത്യയ്ക്ക് ശ്രമിച്ചതും.

ഒപ്പം താമസിച്ചിരുന്ന യുവതിയെ കാണാനില്ല എന്ന് പരാതി നൽകാനാണ് ഷൈജു പൊലീസ് സ്റ്റേഷനിൽ എത്തിയത്.

0 Comments

Leave a comment