തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലെയും പൊതു ഗതാഗത സംവിധാനങ്ങളെ സംബന്ധിച്ച ഒരു സമഗ്ര പഠനം 2020 ജനുവരി മുതൽ നടന്നു വന്നിരുന്നു. ജർമ്മൻ സർക്കാരും ഭാരത സർക്കാരും തമ്മിലുള്ള പരസ്പര കരാറിന്റെ അടിസ്ഥാനത്തിൽ ജർമ്മൻ ഗവൺമെന്റിന്റെ BMZ എന്ന വകുപ്പ് നടപ്പിലാക്കുന്ന സാങ്കേതിക സഹായ പദ്ധതിയായ SMART-SUT എന്ന പ്രൊജക്ടിന്റെ ഭാഗമായി അന്താരാഷ്ട്ര പ്രശസ്ത ജർമ്മൻ സ്ഥാപനമായ GIZ ന്റെ നേതൃത്വത്തിൽ അഹമ്മദാബാദിലെ കേന്ദ്ര സർക്കാർ സെന്റെർ ഓഫ് എക്സലൻസ് ആയി അംഗീകരിച്ച CEPT യൂണിവേഴ്സിറ്റിയുടെ സാങ്കേതികസഹായത്തിലാണ് ഈ പഠനം പൂർത്തിയായത്. കെ.എസ്.ആർ.ടി.സിയിൽ ഗതാഗത രംഗത്തെ ആധുനിക പ്രവണതകളും ശാസ്ത്രീയ രീതികളും നടപ്പിൽ വരുത്തി കാര്യക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കായി ദൈനം ദിന Electronic Ticketing Machine (ETM) ൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്ത് യാത്രക്കാരുടെ ആവശ്യം മനസ്സിലാക്കി സർവ്വീസ് ക്രമീകരിക്കാൻ സഹായിക്കുന്ന E-TRAM (ETM Based Tool for Route Analysis and Monitoring) ന്റെ ദ്വിദിന ട്രെയിനിംഗ് നവംബർ 18,19 ദിവസങ്ങളിൽ പൂർത്തിയായി. തിരുവനന്തപുരം നഗരത്തിലെ യൂണിറ്റിലെ 20 ജീവനക്കാർക്കാണ് പരിശീലനം നൽകിയത്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിൽ നടപ്പിൽ വരുത്തുന്ന സിറ്റി സർക്കുലർ സർവ്വീസുകളിലാണ് ഈ സംവിധാനം നടപ്പിൽ വരുത്തുന്നത്. മൈക്രോസോഫ്റ്റ് Powerbi യിൽ ആണ് E-TRAM പ്രവർത്തിക്കുന്നത്. രാജ്യത്തെ ആർ.ടി.സികളിൽ ഇതാദ്യമായാണ് ഇത്തരം ഒരു ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് അടങ്ങിയ Business Intelligence Tool റൂട്ട് വിശകലനത്തിനായി ഉപയോഗിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. കെ.എസ്.ആർ.ടി.സിയിൽ നടപ്പിൽ വരുത്തുന്ന കംപ്യൂട്ടറൈസേഷന്റെ ഭാഗമായാണ് ഈ പ്രൊജക്ട് നടപ്പിലാക്കുന്നത്.
തിരുവനന്തപുരം നഗര ഗതാഗതത്തിന് പുതിയ മുഖം





0 Comments