തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സിനെ കാണാതായതായി പരാതി. മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സായ ഋതുഗാമി (32) യാണ് രണ്ടു ദിവസമായി കാണാതായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ചയാണ് ഋതുഗാമിയെ കാണാതാവുന്നത്. നാലാഞ്ചിറയിൽ ബൈക്ക് വെച്ച ഇദ്ദേഹം നടന്നു പോകുന്ന സി.സി ടി.വി ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. മൊബൈൽ ഫോണുകളുടെ ടവർ ലൊക്കേഷൻ അവസാനമായി കാണിക്കുന്നത് കേശവദാസപുരമാണ്. രണ്ട് ഫോൺ നമ്പറുകളും ഓഫ് ചെയ്ത നിലയിലാണ്. അയർലണ്ടിലേക്ക് പോകുന്നതിന് ഒരുക്കങ്ങളിലായിരുന്നു ഋതുഗാമിയെന്ന് സഹപ്രവർത്തകർ പറയുന്നു. സർട്ടിഫിക്കറ്റുകൾ അടങ്ങുന്ന ബാഗ് പൊലീസിന് കിട്ടിയിട്ടുണ്ട്. ഋതുഗാമിയെ കണ്ടെത്താനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സിനെ കാണാതായി





0 Comments