/uploads/news/431-IMG_20190417_203254.jpg
Local

തീരദേശത്തെ ഇളക്കി മറിച്ചു ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി സമ്പത്തിന്റെ റോഡ് ഷോ.


കഴക്കൂട്ടം: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി സമ്പത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തീരദേശ മേഖലയിൽ നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടു കൂടി റോഡ് ഷോ നടത്തി. കഴക്കൂട്ടം തുമ്പയിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി തീരദേശത്തെ ഇളക്കി മറിച്ചു കൊണ്ടാണ് കടന്നു പോയത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് സമ്പത്തിന്റെ മുഖം മൂടിയണിഞ്ഞ് നൂറു കണക്കിന് ബൈക്കുകളുടെ അകമ്പടിയോടു കൂടി ആവേശോജ്വലമായ റാലി ആരംഭിച്ചത്. സെന്റ് ആൻഡ്രൂസ്, കഠിനംകുളം, പെരുമാതുറ തുടങ്ങിയ കടന്നു പോയ വഴികളിലെല്ലാം ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. റാലി വർക്കലയിൽ സമാപിച്ചു.

തീരദേശത്തെ ഇളക്കി മറിച്ചു ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി സമ്പത്തിന്റെ റോഡ് ഷോ.

0 Comments

Leave a comment