/uploads/news/news_തൊഴിലാളി_ദിനം:_സി.ഐ.ടി.യു_കഴക്കൂട്ടം_മേഖ..._1682981453_9738.jpg
Local

തൊഴിലാളി ദിനം: സി.ഐ.ടി.യു കഴക്കൂട്ടം മേഖല കമ്മിറ്റി മെയ്ദിന റാലി സംഘടിപ്പിച്ചു


കഴക്കൂട്ടം: സാർവ്വ ദേശീയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി സി.ഐ.ടി.യു കഴക്കൂട്ടം മേഖല കമ്മിറ്റി മെയ്ദിന റാലി സംഘടിപ്പിച്ചു. സി.ഐ.ടി.യു കഴക്കൂട്ടം ഏരിയ പ്രസിഡന്റ് എസ്.എസ്.ബിജു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സുരേന്ദ്രന്റെ അധ്യക്ഷതയിൽ സി.ഐ.ടി.യു കഴക്കൂട്ടം മേഖല സെക്രട്ടറി ഷാജുമോൻ സ്വാഗതം പറഞ്ഞു. 

സി.പി.ഐ.എം കഴക്കൂട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീകുമാർ, സി.പി.ഐ.എം ചന്തവിള ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.നവാസ് സി.ഐ.ടി.യു കഴക്കൂട്ടം കമ്മിറ്റി അംഗം സതീശൻ, ഓട്ടോ ടാക്സി യൂണിയൻ സി.ഐ.ടി.യു കഴക്കൂട്ടം മേഖലാ സെക്രട്ടറി ശ്യാം കെ.എസ്ഇ.ബി യൂണിയൻ കഴക്കൂട്ടം മേഖലാ സെക്രട്ടറി ശിവകുമാർ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. രാവിലെ 9 മണിയോടെ അമ്പലത്തിങ്കര നിന്നും ആരംഭിച്ച റാലി മേഖലയിലെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച് കഴക്കൂട്ടം ജംഗ്ഷനിൽ അവസാനിപ്പിച്ചു.

സി.ഐ.ടി.യു കഴക്കൂട്ടം ഏരിയ പ്രസിഡന്റ് എസ്.എസ്.ബിജു ഉദ്ഘാടനം ചെയ്തു.

0 Comments

Leave a comment