/uploads/news/1318-IMG-20200108-WA0095.jpg
Local

ദേശീയ പണിമുടക്ക്: കട അടപ്പിയ്ക്കാൻ ചെന്ന സി.പി.ഐ.എം പ്രവർത്തകർക്ക് മർദ്ദനം


പോത്തൻകോട്: ദേശീയ പണിമുടക്കിൽ പോത്തൻകോട് കട അടപ്പിയ്ക്കാൻ ചെന്ന സി.പി.ഐ.എം പ്രവർത്തകർക്കാണ് മർദ്ദനമേറ്റത്. സംഭവത്തെ തുടർന്ന് വൈകുന്നേരം പോത്തൻകോട് ദുബായ് ഹോട്ടലിന് നേരേ സി.പി.ഐ.എം പ്രതിഷേധ പ്രകടനം നടത്തുകയും കട അടപ്പിക്കുകയും ചെയ്തു. തുടർന്ന് പോത്തൻകോട് പോലീസ് സംഘം സ്ഥലത്തെത്തി തടഞ്ഞതിനെ തുർന്ന് സംഘർഷം ഒഴിവായി പ്രതിഷേധക്കാർ പിരിഞ്ഞു പോകുകയും ചെയ്തു. എന്നാൽ സഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ രാത്രിയും പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

ദേശീയ പണിമുടക്ക്: കട അടപ്പിയ്ക്കാൻ ചെന്ന സി.പി.ഐ.എം പ്രവർത്തകർക്ക് മർദ്ദനം

0 Comments

Leave a comment