/uploads/news/news_ദേശീയ_പണിമുടക്ക്‌_വലിയ_വിജയമാക്കണമെന്ന്_..._1648119947_1299.jpg
Local

ദേശീയ പണിമുടക്ക്‌ വലിയ വിജയമാക്കണമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍


തിരുവനന്തപുരം: ജനങ്ങളെയും രാജ്യത്തെയും സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി തൊഴിലാളി സംഘടനകള്‍ മാര്‍ച്ച്‌ 28നും 29നും നടത്തുന്ന ദേശീയ പണിമുടക്ക്‌ വലിയ വിജയമാക്കണമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍.


സ്വകാര്യ വാഹനങ്ങളുമായി ആരും പുറത്ത് ഇറങ്ങരുതെന്നും റെയില്‍വേ യാത്രകള്‍ ഒഴിവാക്കിയും സമരത്തോട് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.


ആവശ്യ സര്‍വീസുകളെ ഒഴിവാക്കിയതായും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മോദി സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ്‌ 10 കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ പൊതുവേദി പണിമുടക്കിന് ആഹ്വാനം ചെയ്തത്.


ലേബർ കോഡുകൾ റദ്ദാക്കുക, തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങളും നിശ്ചിത വരുമാനവും നൽകുക, തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കുക, അസംഘടിതമേഖലാ തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ പദ്ധതികൾ നടപ്പാക്കുക, പൊതുമേഖലാ ഓഹരി വിൽപന നയം പിൻവലിക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിൽ സർക്കാർ നിക്ഷേപം വർദ്ധിപ്പിക്കുക, വിലക്കയറ്റം തടയുക, ഇന്ധന വില നിയന്ത്രിക്കുക തുടങ്ങിയ പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ചാണ്  ദേശീയ പൊതു പണിമുടക്ക്.

സ്വകാര്യ വാഹനങ്ങളുമായി ആരും പുറത്ത് ഇറങ്ങരുതെന്നും റെയില്‍വേ യാത്രകള്‍ ഒഴിവാക്കിയും സമരത്തോട് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

0 Comments

Leave a comment