/uploads/news/news_നബിനിന്ദ:_പ്രതിഷേധിച്ചവരെ_പീഡിപ്പിക്കുന്..._1655615409_9528.jpg
Local

നബിനിന്ദ: പ്രതിഷേധിച്ചവരെ പീഡിപ്പിക്കുന്ന സർക്കാർ അനീതികൾക്കെതിരെ മനുഷ്യ മനസാക്ഷി ഉണരണം: വിസ്ഡം യൂത്ത്


കണിയാപുരം: നബിനിന്ദക്കെതിരെ പ്രതിഷേധിച്ചവരെ പീഢിപ്പിക്കുന്ന സർക്കാർ ക്രൂരതകളെ തുറന്ന് കാട്ടി അധികാരികൾക്കെതിരെ നടപടിയെടുക്കണമെന്ന് വിസ്ഡം യൂത്ത് കണിയാപുരത്ത് സംഘടിപ്പിച്ച എംപവർ മീറ്റ് ആവശ്യപ്പെട്ടു. രാജ്യത്തിന് മാതൃകയാക്കാവുന്ന ധാർമികതയും കാരുണ്യവും സാഹോദര്യവും പവിത്രമായി കാണുന്ന മലയാളി സദാചാര ബോധത്തെ പരിഹസിക്കുന്നവരുടെ ഒളിയജണ്ടകൾ തിരിച്ചറിയണമെന്നും സംഗമം അഭിപ്രായപ്പെട്ടു.


തിന്മയുടെയും ലഹരിയുടെയും അതിപ്രസരത്തിന് കൂട്ട് നിൽക്കുന്നവരും അധാർമികതയ്ക്ക് അനുകൂലമായി പൊതുബോധ നിർമ്മിതിയിൽ സജീവരുമാണവർ. സ്വവർഗ്ഗ വിവാഹമടക്കമുള്ള പ്രകൃതി വിരുദ്ധതയ്ക്ക് കൂട്ടുനിൽക്കുന്ന സദാചാര വിരുദ്ധരെ തിരിച്ചറിയാൻ സമൂഹത്തിന് സാധിക്കണം. 


കണിയാപുരം കരിച്ചാറ ലൈറ്റ് ഓഫ് ഇസ്ലാം ക്യാമ്പസ്സിൽ നടന്ന സമ്മേളനം വിസ്ഡം ഇസ്ലാമിക്‌ ഒർഗനൈസേഷൻ കണിയാപുരം മണ്ഡലം പ്രസിഡന്റ്‌ ഷാഫി അണ്ടൂർക്കോണം ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ത്വാഹാ പാലാംകോണം അധ്യക്ഷനായി. മുഹമ്മദ്‌ ഷാൻ സലഫി, മൂസ കരിച്ചാറ, നസീം നെടുമങ്ങാട്, കരിച്ചാറ നദിർഷാ, ഷെമിൻ, നസീൽ എന്നിവർ സംസാരിച്ചു. വിസ്‌ഡം യൂത്ത് കണിയാപുരം മണ്ഡലം സെക്രട്ടറി നിസാറുദ്ധീൻ സ്വാഗതവും ഷഹീർ സലിം പെരുമാതുറ നന്ദിയും പറഞ്ഞു.

സ്വവർഗ്ഗ വിവാഹമടക്കമുള്ള പ്രകൃതി വിരുദ്ധതയ്ക്ക് കൂട്ടുനിൽക്കുന്ന സദാചാര വിരുദ്ധരെ തിരിച്ചറിയാൻ സമൂഹത്തിന് സാധിക്കണമെന്നും സംഗമം

0 Comments

Leave a comment