/uploads/news/news_നിർധന_കുടുംബത്തിന്_ഭവനം_ഒരുക്കി_പെരുമാതു..._1662351352_530.jpg
Local

നിർധന കുടുംബത്തിന് ഭവനം ഒരുക്കി പെരുമാതുറയിലെ ഒരുകൂട്ടം യുവാക്കൾ


പെരുമാതുറ: പെരുമാതുറയിലെ ഒരുകൂട്ടം യുവാക്കളുടെ ശ്രമഫലമായി തെങ്ങ് കയറ്റതൊഴിലാളിയുടെ കുടുംബത്തിന് അന്തിയുറങ്ങാൻ സുരക്ഷിതമായ ഭവനമൊരുങ്ങി. വാർഡ് മെമ്പറുടെയും പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെയും ശ്രമഫലമായാണ് ഭവനമൊരുക്കിയത്.

പെരുമാതുറ, ഒറ്റപ്പന സ്വദേശി ഷാജിയുടെ കുടുംബത്തിനാണ് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗമായ അൻസിൽ അൻസാരിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ സമിതിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകിയത്. 20 വർഷങ്ങൾക്ക് മുൻപ് തെങ്ങിൽ നിന്നും വീണ് ഷാജിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 

ഭാര്യയും 3 പെൺമക്കളും ഒരു മകനുമടങ്ങുന്ന കുടുംബമാണ് ഷാജിയുടേത്. കയർ തൊഴിലാളിയായ ഭാര്യ റഹീനയുടെ തുച്ഛമായ വരുമാനത്തിലാണ് മക്കളുടെ പഠനവും ഷാജിയുടെ ചികിത്സയും അടുക്കമുള്ള ചെലവുകൾ കഴിഞ്ഞുവന്നത് നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുന്നതിനിടയിലാണ് 5 വർഷങ്ങൾക്ക് മുമ്പ് ഷാജിയുടെ ഓല മേഞ്ഞ വീട് പൂർണ്ണമായും നിലം പതിച്ചത്. അതോടെ അവരുടെ കുടുംബം കൂടുതൽ ദുരിതത്തിലാവുകയായിരുന്നു

എന്നാൽ കഴിഞ്ഞ പഞ്ചായത്ത്‌ ഇലക്ഷൻ സമയത്തു പ്രചരണത്തിനെത്തിയ അൻസിൽ അൻസാരി, ഷാജിയുടെ കുടുംബത്തിൻ്റെ ദുരിതാവസ്ഥ മനസ്സിലാക്കുകയും തുടർന്ന് വിജയിച്ച ശേഷം ജനകീയ സമിതി രൂപീകരിച്ച് നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് ഭവനം പൂർത്തീകരിച്ച് നൽകാനായത്. പെരുമാതുറയിലെ പ്രവാസികളായ യുവാക്കളുടെയും ഗൾഫിലെ ഇൻകാസ് അടക്കമുള്ള സംഘടനകളും സഹായത്തിനായി എത്തി. ഇതോടെ 5.25 ലക്ഷം രൂപ ചെലവഴിച്ച് ഒന്നര സെന്റ് സ്ഥലത്ത് ഒരു വർഷം കൊണ്ട് റഹിനക്ക് ഭവനം നിർമ്മിച്ചു നൽകുകയായിരുന്നു.


വീടിന് മുൻപിൽ നടന്ന ലളിതമായ ചടങ്ങിൽ വീടിൻ്റെ താക്കോൽ പഞ്ചായത്തംഗം അൻസിൽ അൻസാരി ഗൃഹനാഥ റഹീനയ്ക്ക് കൈമാറി. നിർമാണ കമ്മിറ്റി ചെയർമാൻ ഫസിൽ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. സുനിൽ സലാം, ഗാന്ധിയൻ ഉമർ, റാഫി ബഷീർ, അർഷിദ് അമീർ, ഫൈസൽ റഷീദ്, ഷാജഹാൻ, അബു, റഈസ് മൗലവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വാർഡ് മെമ്പറുടെയും പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെയും ശ്രമഫലമായാണ് ഭവനമൊരുക്കിയത്.

0 Comments

Leave a comment