/uploads/news/news_നീര്‍ധാര_പദ്ധതി'_യുടെ_ആദ്യ_ശില്പശാല_സംഘട..._1652887434_1571.jpg
Local

നീര്‍ധാര പദ്ധതി യുടെ ആദ്യ ശില്പശാല സംഘടിപ്പിച്ചു.


തിരുവനന്തപുരം : വാമനപുരം നദിയുമായി ബന്ധപ്പെട്ടുള്ള
'നീര്‍ധാര പദ്ധതി' യുടെ ആദ്യ ശില്പശാല സംഘടിപ്പിച്ചു.
വാമനപുരം നദിയുടെ സംരക്ഷണം, അനുബന്ധ ജല സ്രോതസുകളുടെ ശുചിത്വ പരിപാലനം, കുളം റീചാര്‍ജ്ജിങ് എന്നിവയിലൂടെ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തിക്കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. വിശദമായ പദ്ധതി റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിച്ചു.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കുന്നതിന് നദി ഒഴുകുന്ന ഗ്രാമ പഞ്ചായത്തുകള്‍ സാധ്യതകള്‍ പരിശോധിച്ച് മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാൻ നിർദേശം നൽകി.

ഡി.കെ മുരളി എം.എല്‍.എ അധ്യക്ഷനായിരുന്നു.
നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി 2022 മുതല്‍ 2025 വരെയുള്ള കാലയളവില്‍ 'നീര്‍ധാര' പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജൂണ്‍ അവസാന വാരത്തില്‍ പദ്ധതിയുടെ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ജൂണ്‍ 15 മുതല്‍ പ്രാദേശിക ജനകീയ സമിതി രൂപീകരണ കണ്‍വെന്‍ഷനും ജൂലൈ പകുതിയോടെ മധ്യതല ജനകീയ കണ്‍വെന്‍ഷനും നടക്കും. ജൂണ്‍ ഒന്ന് മുതല്‍ 10 വരെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കേണ്ട ചുമതലകളെ സംബന്ധിച്ച ചര്‍ച്ച സംഘടിപ്പിക്കാനും ശില്പശാലയില്‍ തീരുമാനമായി.

കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാലയില്‍ സബ്കളക്ടര്‍ മാധവിക്കുട്ടി, ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കുമാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, ഭൂവിനിയോഗ കമ്മീഷണര്‍ എ. നിസാമുദ്ദീന്‍, നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി.ഹുമയൂണ്‍, സി.ഇ.ഡി പ്രോഗ്രാം ഓഫീസര്‍ ബി.ബൈജു, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

നീര്‍ധാര പദ്ധതി യുടെ ആദ്യ ശില്പശാല സംഘടിപ്പിച്ചു.

0 Comments

Leave a comment