/uploads/news/news_പരിസ്ഥിതി_ദിനത്തോടനുബന്ധിച്ച്_ആമ്പല്ലൂരി..._1654728125_4836.jpg
Local

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആമ്പല്ലൂരിൽ വൃക്ഷത്തൈകൾ നട്ടു


കഴക്കൂട്ടം: 'ഞങ്ങളും കൃഷിയിലേക്ക് ' എന്ന പദ്ധതിയുടെ ഭാഗമായി ഒരു കോടി ഫലവൃക്ഷത്തൈ നടുന്നതിൻറ തുടർച്ചയായി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചന്തവിള, ആമ്പല്ലൂരിൽ വൃക്ഷത്തൈകൾ നട്ടു. കാർബൺ രഹിത കൃഷിയുടെ ഭാഗമായിട്ട് കൂടിയാണ് കഴക്കൂട്ടം കൃഷിഭവൻറ നേതൃത്വത്തിൽ ഇന്നലെ ആമ്പല്ലൂരിലെ പാതയോരത്ത് മരം നടൽ സംഘടിപ്പിച്ചതെന്ന് കഴക്കൂട്ടം കൃഷി ഓഫീസർ ദീപ പറഞ്ഞു. മാവ്, പ്ലാവ്, താന്നി, എല്ലൂറി തുടങ്ങിയ മരങ്ങളാണ് നട്ടത്. 


അന്തരീക്ഷത്തിലെ ചൂട് തടയാനായി കാർബൺ ന്യൂട്രലായിട്ടുള്ള കൃഷികൾ ചെയ്യണമെന്ന് അന്താരാഷ്ട്ര ഉച്ചകോടിയിൽ പറഞ്ഞിരിക്കുന്നതിൻറ ഭാഗമായി നിയമസഭയിൽ ഒരു പ്രമേയം പാസാക്കിയിരുന്നു. കാർബൺ രഹിത കൃഷിക്ക് വേണ്ടി ഫണ്ട് മാറ്റിവയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം കൂടിയാണ് കേരളം. 


മാവ്, പ്ലാവ്, കൂടാതെ ഇവയുടെയൊക്കെ ഗ്രാഫ്റ്റ്, പുളി, ഔഷധ സസ്യങ്ങളായ താന്നി, എല്ലൂറി, അലങ്കാര ചെടികൾ തുടങ്ങിയവയുടെ തൈകളാണ് കൃഷിഭവനിൽ നിന്നും ഇപ്പോൾ നൽകി വരുന്നത്.


കാട്ടായിക്കോണം വാർഡ് കൗൺസിലർ ഡി.രമേശനും പരിസ്ഥിതി പ്രവർത്തകനായ അരുണും ചേർന്ന് ആമ്പല്ലൂർ ജുമാ മസ്ജിദ് ഇമാം അഫ്സൽ ബാഖവിക്ക് വൃക്ഷ തൈ നൽകി ഉദ്ഘാടനം ചെയ്തു. ചന്തവിള വാർഡ് കൗൺസിലർ എം.ബിനു, കഴക്കൂട്ടം കൃഷി ഓഫീസർ ദീപ, കഴക്കൂട്ടം കൃഷിഭവൻ കാർഷിക വികസന സമിതി പ്രതിനിധികളായ ബിജു, ഇബ്രാഹിംകുഞ്ഞ്, പരിസ്ഥിതി പ്രവർത്തകരായ അരുൺ, ലാലു, സജു,  സബീർ അബ്ദുൽ റഷീദ്, സഹാറ ക്ലബ്ബിൻറ അംഗങ്ങളായ അമീർ, ഹിലാൽ, തൻസീർ, മുഹമ്മദ് ഷാ, നൗഫൽ, അസ്ലം, കഴക്കൂട്ടം കൃഷിഭവൻ ജീവനക്കാരായ അനു, രഞ്ജിനി, പി.ടി.എസ് - ഷെർലി എന്നിവർ മരം നടീൽ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

കാർബൺ രഹിത കൃഷിയുടെ ഭാഗമായിട്ട് കൂടിയാണ് കഴക്കൂട്ടം കൃഷിഭവൻറ നേതൃത്വത്തിൽ ഇന്നലെ ആമ്പല്ലൂരിലെ പാതയോരത്ത് മരം നടൽ സംഘടിപ്പിച്ചത്

0 Comments

Leave a comment