https://kazhakuttom.net/images/news/news.jpg
Local

പള്ളിപ്പുറത്ത് രാത്രിയിൽ കക്കൂസ് മാലിന്യം ഒഴുക്കി കടന്നു കളഞ്ഞു


<p>കഴക്കൂട്ടം: പള്ളിപ്പുറത്ത് താമരക്കുളം മുഴിതിരവട്ടത്ത് രാത്രിയിൽ കക്കൂസ് മാലിന്യം ഒഴുക്കി കടന്നു കളഞ്ഞു. ദേശീയ പാതയിൽ മുഴിതിരിയവട്ടത്തേക്ക് പോകുന്ന വഴിയിലാണ് പ്രദേശവാസികൾക്ക് നടക്കാൻ പോലും കഴിയാത്ത വിധം മാലിന്യം ഒഴുക്കി വിട്ട ശേഷം കടന്നു കളഞ്ഞത്. ഒരുമാസം മുമ്പു പള്ളിപ്പുറം പഴയ റോഡിലും, പള്ളിപ്പുറം ജംഗ്ഷനിലും പാച്ചിറയിലും ഇതേ രീതിയിൽ കക്കൂസ് മാലിന്യം കൊണ്ടു തള്ളിയിരുന്നു. ടാങ്കർ ലോറികളിലാണ് മാലിന്യം കൊണ്ടു വരുന്നത്. പത്ത് സ്ഥലത്തെങ്കിലും ഇതേ പോലെ തന്നെ മാലിന്യം ഒഴുക്കി വിട്ടിട്ടുണ്ട്. ഒന്നിലധികം തവണയാണ് നാട്ടുകാർ മാലിന്യം കൊണ്ടു വന്ന ലോറി, ഡ്രൈവർ അടക്കം പിടികൂടി മംഗലപുരം പൊലീസിൽ ഏൽപ്പിച്ചത്. എന്നാൽ നിസാര വകുപ്പിൽ കേസെടുത്ത ശേഷം ഇവരെ വിട്ടയക്കുകയാണ് പതിവ്. മാത്രമല്ല പൊലീസ് രാത്രി കാല പട്രോളിംഗ് നടത്തുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.</p>

പള്ളിപ്പുറത്ത് രാത്രിയിൽ കക്കൂസ് മാലിന്യം ഒഴുക്കി കടന്നു കളഞ്ഞു

0 Comments

Leave a comment