കഴക്കൂട്ടം: പള്ളിപ്പുറത്ത് ദേശീയപാതയിൽ ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കണിയാപുരം പടിഞ്ഞാറ്റുമുക്ക് പടിഞ്ഞാറ്റിൽ വീട്ടിൽ ബോസിന്റെയും, ആറ്റിങ്ങൽ ഗവ. എച്ച് എസിലെ അദ്ധ്യാപികയായ റീനയുടെയും മകൻ നിതിൻ ബി ആർ (24), ചിറ്റാറ്റുമുക്ക് സെന്റ് വിൻസെന്റ് സ്കൂളിന് സമീപം വിസ്മയാ ഹൗസിൽ വിജയന്റെയും ചിത്രയുടെയും മകൻ വിഷ്ണുകുമാർ (24) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ പള്ളിപ്പുറം കുറക്കോട്ടാണ് അപകടം.
മംഗലപുരത്ത് നിന്ന് കണിയാപുരത്തേക്ക് പോകവെ ഇവർ സഞ്ചരിച്ച ബൈക്കിനെ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പള്ളിപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു





0 Comments