മംഗലപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തിൽ പാട്ടം വാർഡിൽ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണത്തിന് തുടക്കം കുറിച്ചു. ഡെപ്യുട്ടി സ്പീക്കർ വി.ശശിയുടെ വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു. വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്സനും വാർഡ് മെമ്പറുമായ എസ്.ജയ എന്നിവർ പങ്കെടുത്തു.
പാട്ടം വാർഡിൽ എം.എൽ.എയുടെ കുടിവെള്ള പദ്ധതി





0 Comments