കഴക്കൂട്ടം: പരിമിതികളെ മറികടന്ന് അഭിമാന നേട്ടം കൈവരിച്ച പാരാലിംപിക്സ് ജേതാക്കളെ ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾ പ്രതീകാത്മകമായി ആദരിക്കുന്നു. നാളെ (ചൊവ്വ) വൈകുന്നേരം 4 മണിയ്ക്ക് മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്ററിൽ സംഘടിപ്പിക്കുന്ന 'വീ സല്യൂട്ട് ഔവർ ഹീറോസ്' എന്ന പരിപാടിയിലൂടെയാണ് ഭിന്നശേഷിക്കുട്ടികൾ ജേതാക്കളെ ആദരിക്കുന്നത്. നിശ്ചയ ദാർഢ്യം കൊണ്ട് ആകാശം കീഴടക്കിയ തങ്ങളുടെ ഹീറോകൾക്ക് സല്യൂട്ടുമായാണ് ഭിന്നശേഷിക്കുട്ടികൾ എത്തുന്നത്. മാജിക് അക്കാദമിയുടെ സ്വപ്ന പദ്ധതിയായ ഡിഫറന്റ് സ്പോർട്സ് സെന്ററിനായി കണ്ടെത്തിയ വിശാലമായ പ്ലേ ഗ്രൗണ്ടിലാണ് അഭിമാന താരങ്ങൾക്ക് 100 ഭിന്നശേഷിക്കുട്ടികൾ ചേർന്ന് വൻ സല്യൂട്ട് ഒരുക്കുന്നത്. ചടങ്ങിൽ സ്പീക്കർ എം.ബി.രാജേഷ് സവിശേഷ സാന്നിദ്ധ്യമാകും.
പാരാലിംപിക്സിലെ ജേതാക്കള്‍ക്ക് സല്യൂട്ടുമായി ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററിലെ ഭിന്നശേഷിക്കുട്ടികള്‍





0 Comments