/uploads/news/news_പി.എഫ്_പലിശ_കുറച്ച_നടപടി_പിൻവലിക്കുക:_ജെ..._1647692212_997.jpg
Local

പി.എഫ് പലിശ കുറച്ച നടപടി പിൻവലിക്കുക: ജെ എസ് എസ് സോഷ്യലിസ്റ്റ്


തിരുവനന്തപുരം: പ്രൊവിഡന്റ് ഫണ്ട്‌ പലിശ നിരക്ക് 8.5 % ൽ നിന്നും 8.1 ആയി കുറച്ച നടപടി പിൻവലിക്കുക, മിനിമം പി.എഫ് പെൻഷൻ 6,000 രൂപയാക്കുക, ഇ.എസ്.ഐ അർഹതക്കുള്ള ശമ്പള പരിധി 21,000 ൽ നിന്നും 35,000 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ജെ.എസ്.എസ് സോഷ്യലിസ്റ്റ് ധർണ്ണ സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജി.പി.ഓക്ക് മുന്നിൽ നടന്ന ധർണ്ണ പാർട്ടി ജനറൽ സെക്രട്ടറി അഡ്വ. സത്ജിത്.വി.എച്ച് ഉൽഘാടനം ചെയ്തു.


65 ലക്ഷത്തിൽപ്പരം പി.എഫ് കുടുംബങ്ങളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്നും ഇ.പി.എഫ് ഓർഗനൈസേഷനും കേന്ദ്രസർക്കാരും പിന്തിരിയണമെന്നും പി.എഫ് പലിശ കുറച്ച നടപടി അടിയന്തിരമായി പിൻവലിക്കണമെന്നും സത്ജിത് പറഞ്ഞു.

ജില്ലാ പ്രസിഡന്റ്‌ ദിലീപ് തമ്പിയുടെ അധ്യക്ഷതയിൽ നടന്ന ധർണ്ണയിൽ സംസ്ഥാന പ്രസിഡന്റ്‌ പാളയം സതീഷ്, സംസ്ഥാന വൈസ് പ്രസിഡന്റ്‌  എൻ.ബഹുലേയൻ, ജില്ലാ സെക്രട്ടറി വാവറഅമ്പലം അജി, വെഞ്ഞാറമൂട് സുദർശനൻ, എം.നാഷിദ്, സജിദേവൻ, ബൈജു ദിവാകർ, ഷിബു, ചെല്ലാംകോട് വിജയൻ, സുജിത് തമ്പി വലിയശാല, രഞ്ജിത് വലിയശാല തുടങ്ങിയവർ സംസാരിച്ചു.

പി.എഫ് പലിശ കുറച്ച നടപടി പിൻവലിക്കുക: ജെ എസ് എസ് സോഷ്യലിസ്റ്റ്

0 Comments

Leave a comment