ഈരാറ്റുപേട്ട: പി സി ജോർജിൻ്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ പോലീസ് പരിശോധന.വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ എറണാകുളം ജില്ലാ സെഷന്‍സ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് കൊച്ചി പോലീസ് പി സി ജോർജിൻ്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് പി സി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വസതിയിലും അടുത്തുള്ള സഹോദരന്റെ വീട്ടിലും പരിശോധന നടത്തി.
പനങ്ങാട് നിന്നുള്ള പോലീസ് സംഘമാണ് വസതിയില്‍ പരിശോധന നടത്തുന്നത്. വലിയ പോലീസ് സന്നാഹവും സ്ഥലത്തുണ്ട്. നിലവില്‍ പി സി ജോര്‍ജ്ജ് ഈരാറ്റുപേട്ടയിലില്ല. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മന:പൂർവമാണെന്ന് സർക്കാർ നിലപാട് എടുത്തിരുന്നു. സമാന കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.
പി സി ജോര്‍ജ് നടത്തിയത് പ്രകോപനപ്രസംഗം തന്നെയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രസംഗം മതസ്പര്‍ധയുണ്ടാക്കാനും ഐക്യം തകര്‍ക്കാനും കാരണമാകുമെന്ന് വ്യക്തമാണ്. പിസി ജോര്‍ജിനെതിരെ ചുമത്തിയ വകുപ്പുകള്‍ അനാവശ്യമെന്ന് പറയാന്‍ സാധിക്കില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മന:പൂർവമാണെന്ന് സർക്കാർ നിലപാട് എടുത്തിരുന്നു.





0 Comments