കഴക്കൂട്ടം: കാര്യവട്ടം പാങ്ങപ്പാറ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ പുരസ്കൃതി 2019 സംഘടിപ്പിച്ചു. വിദ്യാഭ്യാസം കലാ കായിക രംഗത്ത് ഉന്നത വിജയം കൈവരിച്ചവർ, ശാസ്ത്ര സാങ്കേതിക രംഗത്ത് മികവ് കൈവരിച്ചവർ എന്നിവരെയും എം.എൽ.എ വി.കെ.പ്രശാന്തിനെയും ആദരിച്ചു. പാങ്ങപ്പാറ ഗുരു മന്ദിര ആഡിറ്റോറിയത്തിൽ നടന്ന യോഗം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. ബിജു കാര്യവട്ടം അദ്ധ്യക്ഷനായി. വി.കെ.പ്രശാന്ത് എം.എൽ.എ അനുമോദന പ്രസംഗം നടത്തി. കൗൺസിലർ എൻ.എസ്.ലതാ കുമാരി, ഫ്രാക്ക് പ്രസിഡൻറ് ഡോ. രാഘുനാഥൻ നായർ, സി.പി.ഐ.എം ശ്രീകാര്യം ലോക്കൽ സെക്രട്ടറി സ്റ്റാൻലി ഡിക്രൂസ്, പ്രൊഫ ശിശുപാലൻ, വി.പി.ഗോപകുമാർ, ചെമ്പഴന്തി ഉദയൻ, ബി.എസ്.ഇന്ദ്രൻ, ഡോ. എൽ.തുളസീധരൻ, ഗിരീഷ്‌ കുമാർ തുടങ്ങി വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗത്തെയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
പുരസ്കൃതി 2019 അനുമോദനം സംഘടിപ്പിച്ചു





0 Comments