/uploads/news/989-IMG-20190918-WA0037.jpg
Local

പെരുമാതുറ പഞ്ചായത്ത് രൂപീകരണം. ശക്തമായ സമരവുമായി മുസ്ലിം ലീഗ്


കഴക്കൂട്ടം: പെരുമാതുറ മുതലപ്പൊഴിയോടു ചേർന്നു കിടക്കുന്ന ചിറയിൻകീഴ്, അഴൂർ, കഠിനംകുളം പഞ്ചായത്തുകളിലെ തീരദേശവാർഡുകൾ ഉൾപ്പെടുത്തി പെരുമാതുറ പഞ്ചായത്ത് രൂപവത്കരിക്കണമെന്ന ആവശ്യവുമായി സമര പരിപാടികൾ കൂടുതൽ ശക്തിപ്പെടുത്താർ മുസ്ലിം ലീഗ് ചിറയിൻകീഴ് നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. ചേരമാൻ തുരുത്ത്, വടക്കേവിള, താമരക്കുളം, മുണ്ടൻചിറ, പുതുക്കുറിച്ചി വെസ്റ്റ്, പുതുക്കുറിച്ചി നോർത്ത്, ഒറ്റപ്പന സൗത്ത്, ഒറ്റപ്പന നോർത്ത്, പെരുമാതുറ സിറ്റി, പെരുമാതുറ, പൊഴിക്കര, മാടൻവിള, കൊട്ടാരംതുരുത്ത് എന്നിവ എന്നിവ ഉൾപ്പെടുത്തി പെരുമാതുറ പഞ്ചായത്ത് രൂപികരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ജനകീയ സമരങ്ങളെ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻറ് കടവിളാകം കബീർ അദ്ധ്യക്ഷത വഹിച്ചു, ജില്ല ലീഗ് പ്രസിഡന്റ് പ്രഫ: തോന്നയ്ക്കൽ ജമാൽ ഉത്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഷഹീർ ജി അഹമ്മദ് സ്വാഗതം പറഞ്ഞു. ജില്ലാ ലീഗ് സെക്രട്ടറി അഡ്വ. കണിയാപുരം ഹലീം, സംസ്ഥാന പ്രവർത്തക സമിതി അംഗം ചാന്നാങ്കര എം.പി കുഞ്ഞ് എന്നിവർ റിപ്പോർട്ടിങ് നടത്തി. എം.എസ്.കമാലുദ്ദീൻ, ചാന്നാങ്കര കബീർ, ഷഹീർ ഖരീം, ബദർ ലബ്ബ, സുൽഫി സാഗർ, കെ.കെ വനം മാഹിൻ, ജിംഖാൻ, നസീമ കബീർ, അബ്ദുൽ ഖരീം മാസ്റ്റർ, നൗഷാദ് ഷാഹുൽ, നിസ്സാം.എ.ആർ, അജ്മൽ ഭായി, മുനീർ കൂര വിള, നവാസ് മാടൻവിള, അൻസർ പെരുമാതുറ, മൺസൂർ ഗസ്സാലി, അഷറഫ്, അൻസാരി, ജമാൽ മൈവള്ളി, ഷേക്ക് അബൂബക്കർ എന്നിവർ സംസാരിച്ചു.

പെരുമാതുറ പഞ്ചായത്ത് രൂപീകരണം. ശക്തമായ സമരവുമായി മുസ്ലിം ലീഗ്

0 Comments

Leave a comment