പെരുമാതുറ: പെരുമാതുറ, മുതലപ്പൊഴിയിൽ അജ്ഞാത മൃതശരീരം കരയ്ക്കടിഞ്ഞു. അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപത്തെ കുരിശടിക്ക് സമീപമാണ് മൃതദേഹം കരയ്ക്കടിഞ്ഞത് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സമീപ വാസികൾ മൃതദേഹം പാറയിടുക്കുകളിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് കോസ്റ്റൽ പോലീസിൻ്റെയും കോസ്റ്റൽ വാർഡന്മാരുടെയും നേതൃത്വത്തിൽ മൃതദേഹം കരയ്ക്കെത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഒന്നര മാസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പെരുമാതുറ മുതലപ്പൊഴിയിൽ അജ്ഞാത മൃതശരീരം കരയ്ക്കടിഞ്ഞു.





0 Comments