/uploads/news/2255-IMG_20210916_114057.jpg
Local

പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതിൽ സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി.


തൃശ്ശൂർ: ഒല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതിൽ സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി. കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ കെഎസ് യു ആണ് ഡിജിപിക്ക് പരാതി നൽകിയത്. സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാൻ വേണ്ടിയാണെന്നും കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും കെ.എസ്.യു പരാതിയിൽ ആവശ്യപ്പെട്ടു.തന്നെ കണ്ടിട്ടും ജീപ്പിൽ ഇരിക്കുകയായിരുന്ന എസ്.ഐയെ വിളിച്ചു വരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്. മേയറല്ല ഒരു എം.പിയാണ് ഞാൻ, ഒരു സല്യൂട്ട് ആവാം ആ ശീലം ഒന്നും മറക്കരുത്, സുരേഷ് ഗോപി എസ്.ഐയോട് പറഞ്ഞു. തൃശൂർ പുത്തൂരിനടുത്തുള്ള ഒരു ആദിവാസി ഊരിൽ, ചുഴലിക്കാറ്റ് നാശം വിതച്ചത് സന്ദർശിക്കാൻ എത്തിയതായിരുന്നു സുരേഷ് ഗോപി എം.പി.

പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതിൽ സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി.

0 Comments

Leave a comment