പോത്തൻകോട്: തിരുവനന്തപുരം ജില്ലയിലെ മൂന്നാമത് ഐ.എസ്.ഒ അംഗീകാരം നേടുന്ന ബ്ലോക്ക് പഞ്ചായത്ത് ആയി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്. കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാനത്തെ പദ്ധതി നിർവഹണത്തിൽ ഏറ്റവും പിന്നോക്കം നിന്ന ബ്ലോക്ക് പഞ്ചായത്ത് ആയിരുന്നു പോത്തൻകോട്. എന്നാൽ ഈ വർഷം ജില്ലയിൽ പദ്ധതി ആസൂത്രണം നൂറു ശതമാനം നേടിയ ബ്ലോക്ക് പഞ്ചായത്തായി മാറിയിരിക്കുകയാണ്. ഭരണ രംഗത്തും ജീവനക്കാരുടെ പ്രവർത്തങ്ങളിലും ഓഫീസ് കാര്യങ്ങളിലും കൈവരിച്ച മികവിനും ആണ് അന്താരാഷ്ട്ര ഗുണമേന്മ അംഗീകാരമായ ഐ.എസ്.ഒ നേടാൻ കഴിഞ്ഞത്. നിലവിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗത്തിന്റെ നേതൃത്വത്തിലുള്ള കൂട്ടായ പ്രവർത്തനമാണ് ബ്ലോക്ക് പഞ്ചായത്തിനെ ഈ നിലയിൽ എത്തിക്കാനായത്. മികച്ച സൗകര്യങ്ങൾ കിട്ടുന്ന ഫ്രണ്ട് ഓഫീസ്, ഭിന്നശേഷിക്കാർക്കുള്ള സൗകര്യം, വിശ്രമ മുറി, മുലയൂട്ടൽ മുറി തുടങ്ങി പൊതു ജനങ്ങളുടെ സൗഹൃദ സ്ഥാപനം ആവുകയാണ് ബ്ലോക്ക് പഞ്ചായത്ത്. തദ്ദേശ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ ഐ.എസ്.ഒ അംഗീകാര പ്രഖ്യാപനം നടത്തുമെന്ന് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം പറഞ്ഞു.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം





0 Comments