പോത്തൻകോട്: മദ്യലഹരിയിൽ പൊലീസുകാരെ ആക്രമിച്ച രണ്ടുപേർ പോത്തൻകോട് പോലീസിന്റെ പിടിയിലായി. ശോഭന ഭവനിൽ ജിതിൻ, ശ്യാം ഭവനിൽ ശ്യാം എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പത്ത് മണിയോടു കൂടിയായിരുന്നു സംഭവം.
പ്രതികളുടെ ആക്രമണത്തിൽ പ്രിൻസിപ്പൽ എസ്.ഐ രാജീവ്.എസ്.എസ്, പ്രൊബേഷൻ എസ്.ഐ ആഷിക്, സി.പി.ഒ മിനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പോത്തൻകോട് ജംഗ്ഷനിൽ സ്ഥാപിച്ച ഗാന്ധി ചിത്രം നശിപ്പിച്ചതിനെതിരെ നൽകിയിരുന്ന പരാതിയിൽ, പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് പിടികൂടാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശോഭന ഭവനിൽ ജിതിൻ, ശ്യാം ഭവനിൽ ശ്യാം എന്നിവരാണ് പിടിയിലായത്.





0 Comments