ന്യൂകഴക്കൂട്ടം: ആന്ധ്രയിൽ നിന്നെത്തിയ സി.ഐ.എസ്.എഫിന്റെ ഒരു കമ്പനി സായുധ ബറ്റാലിയൻ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ റൂട്ട് മാർച്ച് നടത്തി. തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രശ്ന ബാധിത മേഖലകളാണെന്ന് കണ്ടെത്തിയ തീരദേശമുൾപ്പടെയുള്ള പ്രദേശങ്ങളിലാണ് സേന റൂട്ട് മാർച്ച് നടത്തിയത്. കഴക്കൂട്ടം, തുമ്പ, ചേങ്കോട്ടുകോണം പ്രദേശങ്ങളിൽ ബുധനാഴ്ച വൈകുന്നേരമാണ് കേന്ദ്ര സേനയുടെ റൂട്ട് മാർച്ച് നടന്നത്. ജനങ്ങൾ അപ്രതീക്ഷിതമായി സായുധ സൈന്യത്തെ കണ്ട് ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നീടാണ് റൂട്ട് മാർച്ച് ആണെന്ന് അറിഞ്ഞത്.
പ്രശ്ന ബാധിത മേഖലകളിൽ തെരഞ്ഞെടുപ്പിനു മുന്നോടിയായി സൈന്യത്തിന്റെ റൂട്ട് മാർച്ച്





0 Comments