പെരുമാതുറ: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ വീട്ടമ്മമാരുടെ പ്രതിഷേധം. പെരുമാതുറയിൽ സംഘടനകളുടെയോ, പാർട്ടിയുമോ ബാനറില്ലാതെ പ്രതിഷേധിക്കാൻ വീട്ടമ്മമാർ സ്വയം മുന്നോട്ട് വരുകയായിരുന്നു. നൂറിലധികം വീട്ടമ്മമാർ പങ്കെടുത്ത റാലി പുതുക്കുറിച്ചിയിൽ നിന്നും ആരംഭിച്ച് മുതലപ്പൊഴിയിൽ അവസാനിച്ചു. കുട്ടികളും സമരത്തിൽ പങ്കാളികളായി. കേന്ദ്ര സർക്കാറിനെതിരെയും ഭരണ ഘടന സംരക്ഷിക്കണമെന്ന ആവശ്യവും റാലിക്ക് മുദ്രാവാക്യമായി ഉയർന്നു. സി.പി.ഐ (എം) പ്രവർത്തകർ റാലിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു. ജനപ്രതിനിധികളായ നസീഹ സിയാദ്, സഫീദ, ഷൈജ, ഷെമി തുടങ്ങിയവരും റാലിയുടെ ഭാഗമായിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പെരുമാതുറയിൽ സ്ത്രീകളുടെ പ്രതിഷേധം





0 Comments