/uploads/news/1270-IMG-20191223-WA0117.jpg
Local

പൗരത്വ നിയമം: ഇടത് പക്ഷവുമായി യോജിച്ച സമരമാകാമെന്ന നിലപാടാണ് ലീഗിനെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി


തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത് പക്ഷവുമായി യോജിച്ച സമരമാകാമെന്ന നിലപാടാണ് ലീഗിന് ഉള്ളതെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനറൽ പോസ്റ്റ് ഓഫീസ് ഉപരോധം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ നിശിബ്ദമായിരിക്കുകയാണ്. ഭരണ ഘടന സംരക്ഷണത്തിന്റെ സ്വഭാവത്തിലല്ല അദ്ദേഹം പെരുമാറുന്നതെന്നും എം.പി പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് കരമന അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, കണിയാപുരം ഹലീം, എസ്.എൽ പുരം നിസാർ, പാച്ചല്ലൂർ നുജുമുദ്ദീൻ, വിഴിഞ്ഞം റസാക്ക്, ചാന്നാങ്കര എം.പി.കുഞ്ഞ്, കുളത്തൂർ കബീർ, വിഴിഞ്ഞം നൂറുദ്ദീൻ, ഷഹീർ ജീ അഹമ്മദ് എന്നിവർ പ്രസംഗിച്ചു. ഷഹീർ ഖരീം, ജസീം തലവിള, റഹീം ബീമാപള്ളി, ബി.എം.മുനീർ ഷാ, ഷെഫീഖ് വഴിമുക്ക്, നൗഫൽ കുളപ്പട പാളയം ഫിറോസ്, ഉസ്മാൻ വള്ളക്കടവ്, അൽ അമീൻ വള്ളക്കടവ്, യാസീൻ കല്ലാട്ടുമുക്ക്, ശരവണ ചന്ദ്രൻ,  ഉസ്മാൻ കരമന, അൻസാർ, നജീബ് പാറശ്ശാല, സനോഫർ വിഴിഞ്ഞം, വിഴിഞ്ഞം ഹബീബ് മാഹീൻ, മുനീർ കുരുവിള മൻസൂർ ഗസ്സാലി, അൻസർ പെരുമാതുറ, ഫസിൽ ഹഖ്, മുഹമ്മദ് ലൈയ്സൽ, ഷാൻ പാങ്ങോട്, നവാസ് മാടൻവിള, ഇഖ്ബാൽ എന്നിവർ നേതൃത്വം നൽകി. ജില്ലാ ട്രഷറർ ഫൈസ് പുവച്ചൽ സ്വാഗതം പറഞ്ഞു, ജില്ലാ സെക്രട്ടറി ഷാൻ ബീമാപ്പള്ളി നന്ദിയും രേഖപ്പെടുത്തി.

പൗരത്വ നിയമം: ഇടത് പക്ഷവുമായി യോജിച്ച സമരമാകാമെന്ന നിലപാടാണ് ലീഗിനെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി

0 Comments

Leave a comment