/uploads/news/news_ഫോട്ടോ_ഷൂട്ടിനിടെ_വധൂവരന്മാർക്കുനേരെ_ഓലമ..._1670834504_9717.jpg
Local

ഫോട്ടോ ഷൂട്ടിനിടെ വധൂവരന്മാർക്കുനേരെ ഓലമടൽ എറിഞ്ഞ് ആന


കൊല്ലം: ക്ഷേത്രത്തിൽ നടന്ന വിവാഹത്തിന് ശേഷം ആനയുടെ മുന്നിൽ ഫോട്ടോ ഷൂട്ടിനെത്തിയ വധൂവരന്മാർക്കുനേരെ ഓലമടൽ എറിയുന്ന ആനയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ദേശീയപാതയിൽ ചവറ കെ.എം.എം.എല്ലിന് സമീപം പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലായിരുന്നു സംഭവം.
വിവാഹച്ചടങ്ങിന് ശേഷം ഫോട്ടോ ഷൂട്ടിനായി എത്തിയ വധുവിന്റെയും വരന്റെയും നേരെ ശരവണൻ എന്ന ആന ഓലമടൽ എടുത്ത് എറിയുകയായിരുന്നു.

വരനായ ജയശങ്കറിന്റെ തോളിൽ ഉരസിയാണ് മടൽ കടന്നുപോയത്. 
ഡിസംബർ അഞ്ചിനായിരുന്നു ഗ്രീഷ്മയുടെയും ജയശങ്കറിന്റെയും വിവാഹം. ഗ്രീഷ്മയുടെ അച്ഛൻ ഉൾപ്പെടുന്ന ക്ഷേത്രം ഉപദേശക സമിതി വർഷങ്ങൾക്ക് മുമ്പ് പന്മന ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയതാണ് ശരവണനെ.

പൊതുവേ ശാന്ത സ്വഭാവിയായ ശരവണന്റെ അടുത്ത് കൊച്ചുകുട്ടികൾ പോലും ഭയമില്ലാതെ പോകാറുണ്ട്.അങ്ങനെയുള്ള ശരവണന്റെ പെട്ടെന്നുള്ള ആക്രമണത്തിന് കാരണമെന്തെന്ന് ചിന്തിച്ചു തല പുകയ്ക്കുകയാണ് പന്മന ക്ഷേത്രത്തിൽ വരുന്ന ഭക്തർ.
ഓലമടൽ വലിച്ചു കീറി തിന്നുകൊണ്ടിരുന്ന ശരവണന് ഫോട്ടോ ഷൂട്ട് ഇഷ്ടപ്പെട്ടില്ലെന്നു വേണം കരുതാൻ.

ദേശീയപാതയിൽ ചവറ കെ.എം.എം.എല്ലിന് സമീപം പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലായിരുന്നു സംഭവം.

0 Comments

Leave a comment