/uploads/news/2430-IMG_20211107_191204.jpg
Local

ബംഗാൾ സ്വദേശിയായ വ്യാജ ഡോക്ടർ പെരുമ്പാവൂരിൽ പിടിയിൽ.


എറണാകുളം: പെരുമ്പാവൂരിൽ വ്യാജ ഡോക്ടർ പിടിയിൽ. ബംഗാൾ സ്വദേശി സബീർ ഇസ്ലാമാണ് പിടിയിലായത്. മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സ. നിരവധി അതിഥി തൊഴിലാളികളാണ് ഇയാളുടെ അടുത്ത് ചികിത്സ തേടിയെത്തിയിരുന്നത്. ചികിത്സ തേടിയെത്തിയ അസം സ്വദേശിനിക്ക് ഇയാൾ ഗുളിക നൽകുകയും ഡ്രിപ്പ് ഇടുകയും ചെയ്തു. ഇവരിൽ നിന്ന് ആയിരം രൂപ ഫീസും വാങ്ങിയിരുന്നു. ഡ്രിപ്പ് ഇട്ടതിന് പിന്നാലെ യുവതി ബോധരഹിതയായി. തുടർന്ന് പോലീസ് ഇവിടെ എത്തി പരിശോധിക്കുകയും വ്യാജ ഡോക്ടറെ പിടികൂടുകയുമായിരുന്നു.

ബംഗാൾ സ്വദേശിയായ വ്യാജ ഡോക്ടർ പെരുമ്പാവൂരിൽ പിടിയിൽ.

0 Comments

Leave a comment