കഴക്കൂട്ടം: ബി.ജെ.പിയുടെ അണ്ടൂർക്കോണം മുൻ പഞ്ചായത്തംഗമായിരുന്ന താമരക്കുളം ശിവപ്രസാദ് അടക്കം 22 പേർ സി.പി.എമ്മിൽ ചേർന്നു. ഇതിൽ 4 പേർ കോൺഗ്രസിൽ നിന്നുള്ളവരാണ്. കണിയാപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉണ്ണികൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ പള്ളിപ്പുറത്ത് നടന്ന യോഗത്തിൽ മംഗലപുരം ഏര്യാകമ്മിറ്റി സെക്രട്ടറി മധു.മുല്ലശ്ശേരി 22 പേരെയും രക്തഹാരമണിയിച്ച് സ്വീകരിച്ചു. ജില്ലാപഞ്ചായത്തംഗം എം.ജലീൽ, അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഹരി, ഏര്യാ കമ്മിറ്റിയംഗങ്ങളായ വിജയകുമാർ, ശ്രീകുമാർ, അണ്ടൂർക്കോണം സർവീസ് സഹരണബാങ്ക് പ്രസിഡന്റ് രാജേന്ദ്രകുമാർ എന്നിവർ സ്വീകരണയോഗത്തിൽ പങ്കെടുത്തു.
ബി.ജെ.പിയുടെ അണ്ടൂർക്കോണം മുൻ പഞ്ചായത്തംഗം അടക്കം 22 പേർ സി.പി.എമ്മിൽ





0 Comments