https://kazhakuttom.net/images/news/news.jpg
Local

ബൈക്കിന് സൈഡ് കൊടുക്കാത്തതിന് സ്വകാര്യ ബസ് ജീവനക്കാർക്ക് ക്രൂര മർദ്ദനം


ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നിന്നും വർക്കലയിലേയ്ക്കു പോയ ദേവകി എന്ന സ്വകാര്യ ബസ് ജീവനക്കാരാണ് ഒരു സംഘം അക്രമികളുടെ അക്രമത്തിനിരയായത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി യാത്രക്കാർ ബസിനുള്ളിൽ ഉണ്ടായിരുന്നിട്ടും ബസിനുള്ളിൽ കയറിയാണ് ജീവനക്കാരെ മർദിച്ചത്. ബസ് ജീവനക്കാർ അഞ്ച് തെങ്ങ് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.

ബൈക്കിന് സൈഡ് കൊടുക്കാത്തതിന് സ്വകാര്യ ബസ് ജീവനക്കാർക്ക് ക്രൂര മർദ്ദനം

0 Comments

Leave a comment