/uploads/news/1158-IMG-20191115-WA0002.jpg
Local

മംഗലപുരത്തു ലോക പ്രമേഹ ദിനം ആചരിച്ചു


മംഗലപുരം: നാഷണൽ ഹെൽത്ത്‌ സർവീസിന്റെയും കേരള ആരോഗ്യ മിഷന്റെയും നേതൃത്വത്തിൽ സംസ്ഥാനത്തു ലോക പ്രമേഹ ദിനമായ നവംബർ 14 ന് ലോക പ്രമേഹ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മംഗലപുരം ഗ്രാമ പഞ്ചായത്തും മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി 'കുടുംബവും പ്രമേഹവും' എന്ന മുദ്രാവാക്യവുമായി ബോധവൽക്കരണ റാലിയും സ്കൂൾ വിദ്യാത്ഥിനികൾക്കു ക്വിസ് മൽസരസവും ചിത്രരചനയും സംഘടിപ്പിച്ചു. മംഗലപുരം ജങ്ഷനിൽ നിന്നും ആരംഭിച്ച റാലി വൈസ് പ്രഡിഡന്റ് സുമ ഇടവിളാകം ഉത്ഘാടനം ചെയ്തു. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ വേണു ഗോപാലൻ നായർ ക്ഷേമ കാര്യ ചെയർപേഴ്സൺ എസ്.ജയ, മെമ്പർമാരായ സി.ജയ്മോൻ, ലളിതാംബിക, തങ്കച്ചി ജഗന്നിവാസൻ, എം.എസ്.ഉദയകുമാരി, സി.പി.സിന്ധു, മെഡിക്കൽ ഓഫീസർ ഡോക്ടർ മിനി.പി.മണി, ബ്ലോക്ക് ഹെൽത്ത് ഓഫീസർ ശശി, ഹെൽത്ത്‌ ഇൻസ്പെകർമാരായ അഖിലേഷ്, വികാസ്, ആശവർക്കർമാർ, കിംസ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ നഴ്സിംഗ് വിദ്യാർത്ഥികൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

മംഗലപുരത്തു ലോക പ്രമേഹ ദിനം ആചരിച്ചു

0 Comments

Leave a comment