മംഗലപുരം: സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും തദ്ദേശ സ്വയം വകുപ്പും ചേർന്ന് നടത്തുന്ന ആർദ്രം മിഷന്റെ ഭാഗമായി നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്ന മുദ്രാവാക്യവുമായി ഗ്രാമ പഞ്ചായത്തുകളിൽ തുടങ്ങുന്ന പ്രവർത്തനങ്ങളുടെ പഞ്ചായത്തു തല ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. ആർദ്രം ജനകീയ കാമ്പയിന്റെ പ്രവർത്തനങ്ങളെ കുറിച്ചു ഡോക്ടർ മിനി.പി.മണി ക്ലാസ്സെടുത്തു. വികസന ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യ ചെയർമാൻ വേണു ഗോപാലൻ നായർ, ക്ഷേമ കാര്യ ചെർപേഴ്സൺ എസ്. ജയ, മുൻ ആരോഗ്യ കാര്യ ചെയർമാൻ എം. ഷാനവാസ്, മെമ്പർമാരായ തങ്കച്ചി ജഗന്നിവാസൻ, ഗോപിനാഥൻ, അജികുമാർ.സി. ജയ്മോൻ, ഉദയകുമാരി, എസ്.സുധീഷ് ലാൽ, എൽ.മുംതാസ്, എസ്.ആർ.കവിത, ലളിതാംബിക, ദീപാ സുരേഷ്, സെക്രട്ടറി ജി.എൻ.ഹരികുമാർ, മെഡിക്കൽ ഓഫീസർ ഡോ: മിനി.പി.മണി, ഹെൽത്ത് ഇൻസ്പെക്ടർമാരായ അഖിലേഷ്, വികാസ്, എൽ.രേണുക ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.
മംഗലപുരത്ത് ആദ്രം ജനകീയ ക്യാമ്പയിൻ





0 Comments