മംഗലപുരം: മംഗലപുരത്ത് മിനി വാൻ ബൈക്കിലിടിച്ച് 20 കാരൻ മരിച്ചു. മംഗലപുരം കെകെ വനം, പുതുവൽപുത്തൻവീട്ടിൽ വിഷ്ണുവാണ് മരിച്ചത്. മംഗലപുരത്ത് വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി സുമൻ പരിക്കുകളോടെ ആശുപത്രിയിലാണ്. ശാസ്ത വട്ടത്തു നിന്നും ദേശീയ പാതയിലേക്ക് കയറുമ്പോൾ മിനി വാൻ വിഷ്ണുവിൻ്റെ ബൈക്കിലിടിക്കുകയായിരുന്നു. റോഡിലേയ്ക്കു വീണ വിഷ്ണുവിൻ്റെ ശരീരത്തിലേയ്ക്ക് വാൻ കയറിയിറങ്ങി. സംഭവ സ്ഥലത്ത തന്നെ വിഷ്ണു മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
മംഗലപുരത്ത് ടെമ്പോവാൻ ബൈക്കിലിടിച്ച് 20 കാരൻ മരിച്ചു





0 Comments