തിരുവനന്തപുരം. വെഞ്ഞാറമൂട്ടിൽ മദ്യപിക്കാൻ പണം നൽകാത്തതിന് വൃദ്ധയുടെ തല ഭിത്തിയിലിടിച്ച് പരുക്കേൽപ്പിച്ച ചെറുമകനെതിരെ വധശ്രമത്തിന് കേസ്. വാമനപുരം മേലാറ്റുമൂഴി കരുംകുറ്റിക്കര സ്വദേശി രഞ്ജിത്തിനെതിരെയാണ് (32) വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഗുരുതരമായി പരുക്കേറ്റ വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മദ്യപാനിയായ രഞ്ജിത്ത് മദ്യം വാങ്ങാൻ മുത്തശ്ശിയോട് സ്ഥിരമായി പണം ചോദിക്കുമായിരുന്നു. കൊടുത്തില്ലെങ്കിൽ ഇയാൾ അവരെ ഭീഷണിപ്പെടുത്തുമായിരുന്നു.പതിവുപോലെ ഇന്നലെയും മദ്യലഹരിയിൽ വീട്ടിലെത്തിയ രഞ്ജിത്ത് പണം ആവശ്യപ്പെട്ടപ്പോൾ അവർ നൽകാൻ തയ്യാറായില്ല. തുടർന്ന് രഞ്ജിത് വൃദ്ധയെ ക്രൂരമായി മർദ്ദിക്കുകയും തല ഭിത്തിയിൽ ചേർത്ത് ഇടിക്കുകയുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരായ ശ്രീകുമാർ, ശ്യാമകുമാരി എന്നിവർ പറഞ്ഞു.
മദ്യപിക്കാൻ പണം നൽകാത്തതിന് വൃദ്ധയെ ക്രൂരമായി മർദ്ദിച്ചു.ചെറുമകൻ അറസ്റ്റിൽ..





0 Comments