കണിയാപുരം: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിക്കാൻ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ കണിയാപുരം ഏരിയ കമ്മിറ്റി. മെഗാസ്റ്റാറിന്റെ 71 മത്തെ ജന്മദിനമാണ് എല്ലാ വർഷവും നടത്തി വരുന്നത് പോലെ ഇപ്രാവശ്യവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് ആഘോഷിക്കാൻ ഫാൻസ് അസോസിയേഷൻ തയ്യാറെടുക്കുന്നത്.
മമ്മൂട്ടിയുടെ ജന്മദിനമായ നാളെ (സെപ്റ്റംബർ 7) രാവിലെ 7 മണിക്ക് മൺവിളയിലെ സാധന റിന്യൂവൽ സെന്ററിലെ അന്തേവാസികളോടൊപ്പം ഭക്ഷണ വിതരണം, കേക്ക് കട്ടിംഗ്, ആദരിക്കൽ, കൂടാതെ കലാപരിപാടികൾ അവതരിപ്പിച്ചും ആഘോഷിക്കും. അതോടൊപ്പം പെരുമാതുറ തണൽ സെന്ററിലേക്ക് 2 ദിവസത്തേക്ക് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യും.
മമ്മൂട്ടിയുടെ 71 മത്തെ ജന്മദിനമാണ്





0 Comments