https://kazhakuttom.net/images/news/news.jpg
Local

മുസ്ലിം സ്ത്രീയുടെ മുഖാവരണത്തെ എതിർക്കുന്നത് സാംസ്‌കാരിക ഫാസിസം.: വിസ്‌ഡം ഡേ സംഗമം


പെരുമാതുറ: തന്റെ മുഖം അന്യപുരുഷന്മാർ കാണുന്നത് മതപരമായി വിലക്കപെട്ടതാണെന്നു മനസിലാക്കുന്ന ഒരു മുസ്ലിം സ്ത്രീക്ക് പൊതു ഇടങ്ങളിൽ ഫ്രഷ്ട് കല്പിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിലക്കേർപ്പെടുത്തണമെന്നും പറയുന്നത് സാംസ്കാരിക ഫാസിസമാണെന്നു വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പെരുമാതുറ യൂണിറ്റ് മാടൻവിളയിൽ സംഘടിപ്പിച്ച വിസ്ഡം ഡേ സംഗമം അഭിപ്രായപ്പെട്ടു. മുസ്ലിം സ്ത്രീ മുഖം മറക്കണോ വേണ്ടയോ എന്നത് ഒരു കർമശാസ്ത്ര പ്രശ്നമാണെന്നും തങ്ങൾ ശരിയെന്നു വിശ്വസിക്കുന്ന ജീവിതക്രമം പിന്തുടരാനുള്ള മുസ്ലിം സ്ത്രീയുടെ മൗലികാവകാശം നിഷേധിക്കുന്നതിനെതിരെ ബുദ്ധി ജീവികളും പണ്ഡിതന്മാരും മത സംഘടനാ നേതാക്കന്മാരും രംഗത്തു വരണമെന്നും മുഖാവരണമിട്ട മുസ്ലിം സ്ത്രീകൾക്ക് നേരെ ഇത്തരത്തിൽ വിലക്കേർപ്പെടുത്തണമെന്നു പറയുന്നത് അവരുടെ മനുഷ്യാവകാശ പ്രശ്നങ്ങൾക്കു നേരെ വാളോങ്ങുന്നതാണെന്നും സംഗമം അഭിപ്രായപ്പെട്ടു. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ എം.ഇ.എസിന്റെ ഇത്തരം നിർദേശങ്ങൾക്ക് പ്രസക്തിയുണ്ടെന്ന് പറയുന്ന മലയാളത്തിലെ ബുദ്ധിജീവി സമൂഹം ശ്രീലങ്കൻ സ്ഫോടനം നടത്തിയവരായി സംശയിക്കുന്ന രണ്ടു പേരും മുഖം തുറന്നിട്ട ആണുങ്ങളായിരുന്നുവെന്ന സത്യം കാണാനോ ഇന്നേ വരെ പൊട്ടിത്തെറിച്ച ഒരു മുസ്ലിം പേരുള്ള ചാവേറും മുഖം മറച്ചു കൊണ്ടല്ല തങ്ങളുടെ കൃത്യം നടത്തിയതെന്ന വസ്തുതയെ കാണാനോ താല്പര്യമില്ലാത്തതു ഖേദകരമാണെന്നും സംഗമം അഭിപ്രായപ്പെട്ടു. വിസ്ഡം പെരുമാതുറ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. സാബു കമറുദ്ദിൻ മുഖ്യപ്രഭാഷണം നടത്തി. അനി നഹാസ് സംസാരിച്ചു. ഷഹീർ സലിം സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു.

മുസ്ലിം സ്ത്രീയുടെ മുഖാവരണത്തെ എതിർക്കുന്നത് സാംസ്‌കാരിക ഫാസിസം.: വിസ്‌ഡം ഡേ സംഗമം

0 Comments

Leave a comment