കഴക്കൂട്ടം: കണിയാപുരം നന്മ ചാരിറ്റബിൾ ട്രസ്റ്റും, തിരുവനന്തപുരം ആർ.സി.സിയും, വാസൻ ഐ കെയറും സംയുക്തമായി മെഗാ സൗജന്യ മെഡിക്കൾ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാൻസർ, നേത്ര രോഗ നിർണ്ണയ ക്യാമ്പിൽ കണിയാപുരം, കഠിനംകുളം, പുത്തൻതോപ്പ്, കഴക്കൂട്ടം ഭാഗങ്ങളിലുള്ള നൂറോളം പങ്കെടുത്തു. കണിയാപുരം എൻ ഐ സി ആഡിറ്റോറിയത്തിൽ മഹല്ല് ചീഫ് ഇമാം അൻവറുദ്ദീൻ അൻവരി ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു. നാസർ കുന്നുംപുറം ചികിത്സാ സഹായവും, വിവാഹ സഹായവും കൈമാറി. തുടർന്ന് നന്മ പ്രസിഡണ്ട് ഷാനവാസ്, ജോയിൻ സെക്രട്ടറി, ഷജീർ, ട്രഷറർ ഹാഫിസ്, നവാസ്, സുധീർ, ഷൗക്കത്ത്, അസ്ബർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
മെഗാ സൗജന്യ മെഡിക്കൾ ക്യാമ്പ് സംഘടിപ്പിച്ചു.





0 Comments