/uploads/news/news_മോൻസൺ_കേസിൽ_മോഹൻലാലിനെ_ചോദ്യം_ചെയ്യാൻ_ഇ...._1652423237_5999.png
Local

മോൻസൺ കേസിൽ മോഹൻലാലിനെ ചോദ്യം ചെയ്യാൻ ഇ.ഡി


കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ നടൻ മോഹൻലാലിനെയും ചോദ്യം ചെയ്യും.പുരാവസ്തുതട്ടിപ്പിലൂടെ കോടികൾ തട്ടിയ മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ മോഹൻലാലിന് ഇ.ഡി. (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡി. കൊച്ചി മേഖലാ ഓഫീസിൽ ഹാജരാകണം. മോൻസൺ കേസിനു പുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽക്കൂടി മോഹൻലാലിന്റെ മൊഴിയെടുക്കുമെന്നാണ് സൂചന.

പുരാവസ്തുതട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇ.ഡി.ക്ക് മൊഴി ലഭിച്ചിരുന്നു. മോൻസണുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന  മറ്റൊരു നടനാണ് മോഹൻലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി.


മോൻസൺ കേസിനു പുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽക്കൂടി മോഹൻലാലിന്റെ മൊഴിയെടുക്കുമെന്നാണ് സൂചന.

0 Comments

Leave a comment