യു.എ.ഇയിലെ പ്രമുഖ ഹോം ഹെൽത്ത് കെയർ സെന്ററിലേയ്ക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ള വനിത നഴ്സുമാരെ, ബി.എസ്.സി/ജി.എൻ.എം. നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. ഡി. എച്ച്.എ ലൈസൻസുള്ളവർക്ക് മുൻഗണന. ബി.എസ്.സി നഴ്സുമാർക്ക് 3,750 ദിർഹവും ജി.എൻ.എം നഴ്സുമാർക്ക് 3,000 ദിർഹവുമാണ് ശമ്പളം ലഭിക്കുക. 3 വർഷമാണ് കരാർ കാലാവധി. താമസം, വിസ തുടങ്ങിയവ സൗജന്യം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിപ്പിച്ച ബയോഡേറ്റ സെപ്തംബർ 16 ന് മുമ്പായി norkacv2kochi@gmail.com എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾ www.norkaroots.org ലും നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോൾ) 0471-2770577, 2770540 എന്നീ നമ്പരുകളിലും ലഭിക്കും.
യുഎ.ഇയിൽ നോർക്ക റൂട്ട്സ് മുഖേന നഴ്‌സുമാർക്ക് നിയമനം





0 Comments