/uploads/news/2075-IMG_20210713_095855.jpg
Local

യൂത്ത് കോൺഗ്രസ് കഴക്കൂട്ടം മണ്ഡലം പന്തം കൊളുത്തി പ്രതിഷേധിച്ചു


കഴക്കൂട്ടം: യൂത്ത് കോൺഗ്രസ് കഴക്കൂട്ടം മണ്ഡലം സി.പി.എം, ഡി.വൈ.എഫ്.ഐയ്ക്കെതിരെ പന്തം കൊളുത്തി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സുധീർഷാ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത സി.പി.എം, ഡി.വൈ.എഫ്.ഐ ക്രൂരതയ്ക്കും അധോലോക മാഫിയയ്ക്കുമെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി സുധീർഷാ പറഞ്ഞു. ഡി.സി.സി സെക്രട്ടറി സുബൈർ കുഞ്ഞ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മായാ ദാസ്, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് അനു ഏണസ്റ്റ്, സെക്രട്ടറി അരുൺ രാജ്, ഷാജഹാൻ, സഫീർ, സജിത്ത്, വിഷ്ണു, അനുരാജ്, സാജിദ്, ശ്യാം, സഫീർ, അപ്പുക്കുട്ടൻ, വിനോദ്, വിനീത്, മോഹനൻ നായർ, പ്രദീപ് എന്നിവർ പങ്കെടുത്തു.

യൂത്ത് കോൺഗ്രസ് കഴക്കൂട്ടം മണ്ഡലം പന്തം കൊളുത്തി പ്രതിഷേധിച്ചു

0 Comments

Leave a comment