തിരുവനന്തപുരം: ഭാരതത്തെ ആധുനികതയിലേക്ക് കൈപിടിച്ച് നടത്തിയ ധിഷണാ ശാലിയായ നേതാവാണ് രാജീവ് ഗന്ധിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. രാജീവ് യൂത്ത് ഫൗണ്ടേഷൻ തിരുവനന്തപുരം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യാനും മതേതര ജനാധിപത്യ മൂല്യങ്ങൾ തിരികെ പിടിക്കാനും യുവാക്കൾ പ്രതിജ്ഞാബദ്ധരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഫൌണ്ടേഷൻ ജില്ലാ ചെയർമാൻ അഡ്വ.സി.ആർ പ്രാണ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ചെയർമാൻ റഷീദ് പറമ്പൻ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡൻറ് നെയ്യറ്റിൻകര സനൽ, ഫൌണ്ടേഷൻ ഭാരവാഹികളായ മലയിൻകീഴ് വേണുഗോപാൽ, മഞ്ചവിളാകം ജയകുമാർ, നഹാസ് പത്തനം തിട്ട, അയൂബ്ഖാൻ, അഡ്വ.വി.പി.വിഷ്ണു എന്നിവർ സംസാരിച്ചു.
രാജീവ് ഗാന്ധി രാജ്യത്തെ ആധുനികതയിലേക്ക് കൈപിടിച്ചു നടത്തിയ ധിഷണാ ശാലിയെന്ന് രമേശ് ചെന്നിത്തല





0 Comments